National

അഗ്നി-5 വിക്ഷേപണം വിജയം; ദൗത്യത്തിന് നേതൃത്വം നല്‍കിയത് മലയാളി ശാസ്ത്രജ്ഞ ഷീന റാണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം : അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഇന്നലെയാണ് അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിയായ മലയാളി ശാസ്ത്രജ്ഞ ഷീന റാണിയാണ് ‘മിഷന്‍ ദിവ്യാസ്ത്ര’ എന്ന പേരില്‍ നടത്തിയ ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ(ഡിആര്‍ഡിഒ) ശാസ്ത്രജ്ഞയാണ് ഷീന.1999 മുതല്‍ അഗ്നി മിസൈലുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഭാഗമായി പ്രവ‍ർത്തിക്കുന്നു.1998-ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിനും നേതൃത്വം നൽകിയിട്ടുണ്ട്.

ഒന്നിലേറെ ആണവ പോര്‍മുനകളുള്ളതും 5,000 കിലോമീറ്റര്‍ ദൂരപരിധിയുള്ളതുമായ അഗ്നി-5 മിസൈല്‍ ഇന്ത്യയുടെ അഭിമാനമായപ്പോള്‍ ഷീന റാണിയും രാജ്യത്തിന്റെ അഭിമാനതാരമായിരിക്കുകയാണ്. 'മിസൈല്‍ മാനാ'യ എ പിജെ അബ്ദുള്‍ കലാമാണ് തന്റെ പ്രചോദനമെന്ന് ഷീന പറഞ്ഞിട്ടുണ്ട്. മിസൈല്‍ രംഗത്തെ വിദഗ്ധനായ ഡോ അവിനാഷ് ചന്ദറും ഷീനയ്ക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ട്. 2016-ലെ സയന്റിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ഷീനയെ തേടിയെത്തിയിട്ടുണ്ട്.

മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ (എംഐആർവി) സാങ്കേതികവിദ്യ ഉപയോഗിച്ച് തദ്ദേശീയമായി വികസിപ്പിച്ച അഗ്നി-5 മിസൈലിൻ്റെ ആദ്യഘട്ട പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒഡീഷയിലെ ഡോ. എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് 'മിഷൻ ദിവ്യാസ്ത്ര' എന്ന പേരിലുള്ള മിസൈല്‍ പരീക്ഷണം നടത്തിയത്. മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ ഉപയോ​ഗിച്ച് വികസിപ്പിച്ച അഗ്നി-5 മിസൈലിൻ്റെ ആദ്യ ഫ്ലൈറ്റ് പരീക്ഷണമായ മിഷൻ ദിവ്യാസ്ത്രയുടെ വിജയത്തിൽ ഡിആർഡിഒ ശാസ്ത്രജ്ഞർക്ക് അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ കെല്‍പുള്ള മിസൈലിന് 5,500 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. തലസ്ഥാനമായ ബെയ്ജിങ് അടക്കം റഷ്യയിലെ മോസ്കോയും കെനിയയിലെ നെയ്റോബിയും വരെ മിസൈലിന്‍റെ പരിധിയില്‍ വരും.

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

'ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്'; യുഎസ് മുന്നറിയിപ്പിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി

രാഹുലിന്റെ രണ്ടു പെണ്ണുകാണലും ഒരേദിവസം; ആദ്യം രജിസ്റ്റർ വിവാ​ഹം ചെയ്തത് ദന്തഡോക്ടറെ

SCROLL FOR NEXT