National

കോൺഗ്രസ് നേതാക്കൾക്ക് വലുത് കുടുംബം; പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് ബിജെപിയെന്നും അമിത് ഷാ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പട്ന: കോൺഗ്രസിലെയും ആർജെഡിയിലെയും നേതാക്കൾ എല്ലായ്പ്പോഴും അവരുടെ കുടുംബ താത്പര്യങ്ങൾക്ക് അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്നയിൽ ബിജെപിയുടെ ഒബിസി മോർച്ചയുടെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത്ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണ് പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതെന്നും ഷാ പറഞ്ഞു.

'കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം സ്വന്തം കുടുംബത്തിന്റെ ക്ഷേമം മാത്രമാണ് സംരക്ഷിച്ചത്. പിന്നാക്ക ജനവിഭാഗങ്ങളുടെ പേരും പറഞ്ഞ് ലാലു പ്രസാദ് യാദവ് സ്വന്തം കുടുംബത്തിന് വേണ്ടി മാത്രമാണ് ജീവിച്ചത്. സോണിയ ഗാന്ധിയുടെ ഏക ലക്ഷ്യം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക എന്നത് മാത്രമാണ്. ലാലു പ്രസാദിന്റെ ലക്ഷ്യം മകനെ മുഖ്യമന്ത്രിയാക്കുക എന്നതും. പാവങ്ങൾക്ക് വേണ്ടി ഇവിടെ എന്തെങ്കിലും ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണ്'. അമിത്ഷാ പറഞ്ഞു. പാവങ്ങളുടെ സ്ഥലം കയ്യേറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇതിനായി സമിതിയെ നിയോഗിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

SCROLL FOR NEXT