National

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിൻ്റെ നിർദ്ദേശം; കെവൈസി കര്‍ശനമാക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: കെവൈസി കർശനമാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി റിസർവ് ബാങ്ക്. നടപടി ക്രമങ്ങൾ കൂടുതൽ കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്കിൽ നിന്ന് വ്യത്യസ്ത രേഖകൾ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽ നിന്ന് ബാങ്ക് വിശദീകരണം ആവശ്യപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.

ബാങ്കുകളിലെ അക്കൗണ്ടുകൾ സംബന്ധിച്ച് പല തരത്തിലുള്ള പരിശോധന നടത്താനും റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ഫോൺ നമ്പർ പുതുക്കി നൽകാൻ ആവശ്യപ്പെടും. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിലും ജോയൻ്റ് അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരേ ഫോൺ നമ്പര്‍ നൽകിയിട്ടുള്ളവരോടും അത് പുതുക്കി നൽകാൻ ആവശ്യപ്പെടും. ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളവർ അത് ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വ്യത്യസ്ത രേഖകൾ ഉപയോഗിച്ചു കൊണ്ട് പുതിയ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കും.

ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരുടെയും പാൻ കാർഡ്, ആധാർ കാർഡ്, മൊബൈൽ നമ്പര്‍ പരിശോധന നടത്തണമെന്നും ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിമുതൽ ബാങ്ക് അക്കൗണ്ട് തുടങ്ങണമെങ്കിൽ പാസ്‌പോര്‍ട്ട്, ആധാര്‍, വോട്ടര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി. ഇത് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ കഴിയും.

ഉത്തരേന്ത്യയിൽ ബിജെപിക്ക് കാലിടറും, 80 മുതൽ 95 സിറ്റിങ്ങ് സീറ്റുകൾ വരെ നഷ്ടമാകും: പരകാല പ്രഭാകർ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്: കേസെടുത്ത് പൊലീസ്

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കല്‍; മാര്‍ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

SCROLL FOR NEXT