National

സർക്കാർ ജോലി വേണോ കുട്ടികൾ രണ്ടുമതി; രാജസ്ഥാന്‍ നയം അംഗീകരിച്ച് സുപ്രീം കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂർ: രാജസ്ഥാനില്‍ രണ്ടിലധികം കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ യോഗ്യതയില്ല. 1989-ല്‍ സംസ്ഥാനം പാസാക്കിയ നിയമം ഇപ്പോള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഈ ചട്ടം വിവേചനരഹിതമാണെന്നാണ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ സുപ്രീം കോടതി വാദം. ഇത് നയത്തിന്‌റെ പരിധിയില്‍ വരുന്നതാണ്. അതില്‍ ഇടപെടേണ്ട ആവശ്യമില്ല. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് രാജസ്ഥാന്‍ നിയമത്തെ അംഗീകരിച്ചത്.

മുന്‍ സൈനികനായ രാംജി ലാല്‍ ജത്താണ് രാജസ്ഥാന്‍ നയത്തെ ചോദ്യം ചെയ്തു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2017-ല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച രാംജി രാജസ്ഥാന്‍ പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലി ലഭിക്കാന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടിലധികം കുട്ടികളുണ്ടെന്ന കാരണത്താല്‍ രാംജിയുടെ അപേക്ഷ രാജസ്ഥാന്‍ പൊലീസ് നിരസിച്ചു. കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സമാനമായ നിയമങ്ങള്‍ നേരത്തെയും അംഗീകരിച്ചിരുന്നതായി കോടതി പറഞ്ഞു.

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

SCROLL FOR NEXT