National

മൂന്ന് വർഷത്തിനിടെ 2000 കോടിയുടെ ലഹരിമരുന്ന് കടത്ത്, കണ്ണികൾ പിടിയിൽ;സൂത്രധാരൻ സിനിമാ നിർമ്മാതാവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ലഹരിമരുന്ന് കയറ്റുമതി ശൃംഖലയിലെ കണ്ണികൾ ഡൽഹി പൊലീസിന്റെ പിടിയിൽ. ഇന്ത്യ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വൻതോതിൽ ലഹരിവസ്തുക്കൾ കയറ്റി അയച്ചിരുന്നത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പിടികൂടിയത്.

പിടികൂടിയവരിൽ നിന്ന് 50 കിലോ സ്യൂഡോഫെഡ്രിനും പിടിച്ചെടുത്തു. പടിഞ്ഞാറൻ ഡൽഹിയിലെ ബസായ് ദാരാപുരിലെ ഒരു ഗോഡൗണിൽ ഓസ്ട്രേലിയയിലേക്ക് കയറ്റിവിടാൻ വെച്ചിരുന്ന സ്യൂഡോഫെഡ്രിനാണ് പിടികൂടിയത്. മെത്താംഫെറ്റാമൈൻ എന്ന സിന്തറ്റിക് ലഹരിമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥമാണ് പിടിച്ചെടുത്ത സ്യൂഡോഫെഡ്രിൻ. ലഹരിമരുന്ന് കടത്തിന്റെ മുഖ്യ സൂത്രധാരൻ ഒരു തമിഴ് സിനിമാ നിർമാതാവാണെന്നാണ് റിപ്പോർട്ട്. ഇയാൾക്കായുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം.

രാജ്യാന്തര വിപണിയിൽ 2,000 കോടി രൂപ മൂല്യമുള്ള 3,500 കിലോ സ്യൂഡോഫെഡ്രിൻ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പല രാജ്യങ്ങളിലേക്കായി കയറ്റിയയച്ചെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളിൽ ഒളിപ്പിച്ചാണ് കടത്ത്. സൂത്രധാരനായ നിർമ്മാതാവ് നിലവിൽ ഒളിവിലാണ്.

ന്യൂസിലാൻഡ് കസ്റ്റംസിൽ നിന്നും ഓസ്‌ട്രേലിയൻ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ഒരു കിലോ സ്യൂഡോഫെഡ്രിന് ഏകദേശം 1.5 കോടി രൂപയാണ് വില. മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം ഡൽഹിയാണെന്നാണ് യു എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന് നൽകിയ വിവരം.

'പാവം ഇപി!തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയായിരുന്നു എനിക്ക്'; മോചനം കിട്ടിയെന്ന് സുധാകരന്‍

പൊന്നാനി അഴിമുഖത്തെ വെള്ളക്കെട്ട്; റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി; സ്വര്‍ണ്ണപാത്രംകൊണ്ട് മൂടിയാലും സത്യം പുറത്തു വരും: ചെന്നിത്തല

ഇ പി ജയരാജന്‍ വധശ്രമം; ഗൂഢാലോചന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍

വേദനയകലുന്നില്ല; ഹര്‍ഷിനക്ക് ഇന്ന് വീണ്ടും ശസ്ത്രക്രിയ

SCROLL FOR NEXT