National

രാജസ്ഥാനിൽ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രാജസ്ഥാൻ: രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാല് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂർത്തിയാകാത്ത നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സഹപാഠികൾ തന്നെയാണ് പ്രതികളെന്ന് കോട്ട പൊലീസ് അറിയിച്ചു.

ഫെബ്രുവരി 10നാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ഉത്തർപ്രദേശിൽ നിന്നുള്ള സഹപാഠി സൗഹൃദം സ്ഥാപിച്ചിരുന്നു. ആരും ഇല്ലാത്ത സമയം നോക്കി പെൺകുട്ടിയെ സഹപാഠി അപ്പാർട്ട്മെൻ്റിലേക്ക് വിളിക്കുകയായിരുന്നു. പെൺകുട്ടി എത്തുന്ന സമയത്ത് മറ്റു മൂന്ന് സുഹൃത്തുക്കളോടും എത്താൻ ആൺകുട്ടി ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി അപ്പാർട്ട്മെൻ്റിൽ എത്തിയതോടെ ആൺകുട്ടിയും മറ്റ് മൂന്ന് സുഹ്യത്തുകളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടി സമൂഹമാധ്യമങ്ങളിലൂടെയാണ് മുഖ്യപ്രതിയുമായി പരിചയത്തിലായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്. കോട്ട പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് പിടിയിലായ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT