National

ഏക സിവിൽകോഡ്: വിദ​ഗ്ധ സമിതിയുടെ റിപ്പോർട്ട് അം​ഗീകരിച്ച് ഉത്തരാഖണ്ഡ് മന്ത്രിസഭ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡെറാഡൂൺ: ഏക സിവിൽകോഡ് നടപ്പാക്കുന്നതിനായുളള വിദ​ഗ്ധ സമിതിയുടെ റിപ്പോർട്ട് അം​ഗീകരിച്ച് ഉത്തരാഖണ്ഡ് മന്ത്രിസഭ. നാളെ നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവിൽകോഡ് ബിൽ അവതരിപ്പിച്ചേക്കും. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുളള അഞ്ചം​ഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

വെളളിയാഴ്ച ഏക സിവിൽകോഡ് നടപ്പാക്കുന്നതിനുളള കരട് രേഖ അഞ്ചം​ഗ സമിതി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കൈമാറിയിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പുളളവർ സ്വയം സാക്ഷ്യപ്പെടുത്തി വെളിപ്പെടുത്തണം, ബഹുഭാര്യത്വത്തിൻ്റെ നിരോധനം, തുല്യ അനന്തരാവകാശം എന്നിവയാണ് കരട് രേഖയിലെ പ്രധാന നിർദേശങ്ങൾ.

ഏക സിവില്‍കോഡ് നടപ്പാകുന്നതോടെ പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസും ആൺകുട്ടികളുടെ വിവാഹപ്രായം 21 ഉം ആയിരിക്കും, വിവാഹത്തിന് നിർബന്ധമായും രജിസ്ട്രേഷൻ ഉണ്ടായിരിക്കും, വിവാഹമോചനത്തിന് ഭാര്യക്കും ഭർത്താവിനും തുല്യ കാരണങ്ങൾ ഉണ്ടായിരിക്കണം, ഭർത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങൾ ഭാര്യയ്ക്കും ബാധകമായിരിക്കും, ഒരു ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അതായത് ബഹുഭാര്യത്വം നിരോധിക്കും. അനന്തരാവകാശത്തിൽ ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്കും തുല്യാവകാശം ഉണ്ടായിരിക്കും, ലിവ്-ഇൻ ബന്ധത്തിന് പ്രഖ്യാപനം ആവശ്യമാണ്. ഇതൊരു സ്വയം പ്രഖ്യാപനം പോലെയായിരിക്കും, പട്ടികവർ​ഗ വിഭാ​ഗത്തെ ഏകസിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കും തുടങ്ങിയ കാര്യങ്ങൾ ഉത്തരാഖണ്ഡ് യുസിസി കരട് രേഖയിൽ ഉൾപ്പെട്ടിട്ടുണ്ട്.

എല്ലാ മതവിശ്വാസികൾക്കും ഒരേ വിവാഹ​പ്രായമായിരിക്കുമെന്നും കരട് റിപ്പോർട്ടിലുണ്ട്. നാല് ഭാ​ഗങ്ങളിലായി 800 പേജുളള റിപ്പോർട്ട് ആണ് സമർപ്പിച്ചിട്ടുളളത്. ഉത്തരാഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാ​ഗ്ദാനങ്ങളിൽ ഒന്നാണ്. ബിൽ പാസാവുകയാണെങ്കിൽ സ്വതന്ത്ര്യ ഇന്ത്യയിൽ ഏക സിവിൽകോഡ് നടപ്പിലാക്കുന്ന ഏക ആദ്യ സംസ്ഥാനമായിരിക്കും ഉത്തരാഖണ്ഡ്.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT