National

ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കരുത്, ആരോഗ്യകരമായ മത്സരമാണ് ആവശ്യം; പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡല്‍ഹി: പരീക്ഷ സമയത്ത് സമ്മർദ്ദം ഉണ്ടാകുമെന്നും അത് നിയന്ത്രിക്കാൻ തുടർച്ചയായ പരിശ്രമം അനിവാര്യമാണെന്നും വിദ്യാർത്ഥികളോട് പരീക്ഷ പേ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്ഷ്യത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കരുത്, ഭയപ്പെടരുത്. ആരോഗ്യകരമായ മത്സരമാണ് ആവശ്യം. കുടുംബത്തോട് കുട്ടികൾ തുറന്ന് സംസാരിക്കണം. മാതാപിതാക്കൾ കുട്ടികളെ താരതമ്യം ചെയ്യരുത്. താരതമ്യം ചെയ്യൽ കുട്ടികളുടെ വളർച്ച മുരടിപ്പിക്കുമെന്ന് മാതാപിതാക്കൾ മനസിലാക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു.

കോഴിക്കോട് ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൻ വിദ്യാർത്ഥി മേഘ്ന എൻ നാഥാണ് പരിപാടി നിയന്ത്രിച്ചത്. പരീക്ഷ പേ ചര്‍ച്ചയുടെ ഏഴാം പതിപ്പിന് ഡല്‍ഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം വേദിയായി. പരിപാടിയോട് അനുബന്ധിച്ച് നടന്ന എക്സിബിഷനിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. ഇത്തവണ 2.25 കോടിയിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ പേ ചര്‍ച്ചയിൽ രജിസ്റ്റര്‍ ചെയ്തു.

പത്താം ക്ലാസ്സ്, പ്ലസ്ടു വിദ്യാര്‍ത്ഥികളിലെ പരീക്ഷാപ്പേടിയും ഉത്കണ്ഠയും അകറ്റാനായി നടത്തുന്ന ദേശീയ പരിപാടിയാണ് പരീക്ഷാ പേ ചര്‍ച്ച. 2018 ലാണ് പരീക്ഷാ പേ ചര്‍ച്ച പരിപാടി ആരംഭിച്ചത്. 9 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ ഈ വർഷം പരിപാടിയില്‍ പങ്കെടുത്തു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT