National

ബിഹാറിലെ കൂടുമാറ്റം; ​ഗവർണറുമായി കൂടിക്കാഴ്ചക്ക് സമയം തേടി നിതീഷ് കുമാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പട്ന: ബിഹാർ മുഖ്യമന്ത്രി പദത്തിൽ നിന്ന് നിതീഷ് കുമാർ രാജിവെക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് നിതിഷ് കുമാർ സമയം തേടിയെന്നാണ് റിപ്പോർട്ടുകൾ. രാവിലെ കൂടിക്കാഴ്ച നടത്താനാണ് സമയം തേടിയത്.

ആർജെഡി-കോൺഗ്രസ് മന്ത്രിമാരെ പുറത്താക്കുന്ന കാര്യം ഗവർണറെ അറിയിക്കും. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്.

രാജിവെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ, രാജിവെക്കാതെ തന്നെ തുടരുമോ എന്നീ ചർച്ചകളും നടക്കുന്നുണ്ട്. ആർജെഡി-കോൺ​ഗ്രസ് മന്ത്രിമാരെ പുറത്താക്കി ബിജെപി എംഎൽഎമാരെ മന്ത്രിമാരാക്കാനും സാധ്യതയുണ്ട്.

ഇന്ന് രാവിലെ പത്തിന് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെഡിയു നിയസഭാകക്ഷി യോ​ഗം നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയും പട്നയിലെത്തിയേക്കും. കോൺ​ഗ്രസിലെ എംഎൽഎമാരെ കൂറുമാറ്റി ഒപ്പമെത്തിക്കാൻ നീക്കമുണ്ടെന്നാണ് റിപ്പോർട്ട്.

നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി - ജെഡിയു എംഎൽഎമാർക്ക് നിതീഷ് കുമാറിൻ്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം നേതാക്കൾ ഗവർണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി - കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധൻ്റെ ഭാഗമായത്.

അതേസമയം ജെഡിയു ഇല്ലാതെ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതകൾ ലാലു പ്രസാദ് യാദവിൻ്റെ നേതൃത്വത്തിൽ ആർജെഡിയും കോൺഗ്രസും തേടുന്നുണ്ട്. പക്ഷെ അത് സാധ്യമാകണമെങ്കിൽ ജെഡിയുവിനെ പിളർത്തേണ്ടി വരും. അത് ആർജെഡി കോൺഗ്രസ് നേതൃത്വങ്ങൾക്ക് അത്ര എളുപ്പമാകില്ല. കോൺഗ്രസിൻ്റെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് കേന്ദ്ര നിരീക്ഷകൻ ഭൂപേഷ് ബാഗേലിൻ്റെ നേതൃത്വത്തിൽ ചേരും. ചില കോൺഗ്രസ് എംഎൽഎമാർ ബിജെപിയോട് അടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് കേന്ദ്രം നിരീക്ഷകൻ്റെ സാന്നിധ്യത്തിൽ പാർലമെന്ററി പാർട്ടി യോഗം.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT