National

കോണ്‍ഗ്രസ് തുടര്‍ച്ചയായി നിതീഷ് കുമാറിനെ അപമാനിച്ചു; ജെഡിയു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ജെഡിയു ദേശീയ അദ്ധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ കോണ്‍ഗ്രസ് തുടര്‍ച്ചയായി അപമാനിച്ചെന്ന് ജെഡിയു വക്താവ് കെ സി ത്യാഗി. ബിഹാറില്‍ ജെഡിയു എന്‍ഡിഎ മുന്നണിയുടെ ഭാഗമാവുമെന്ന വാര്‍ത്തകള്‍ വരവെയാണ് ജെഡിയു നേതാവിന്റെ ഈ പ്രതികരണം.

ഇന്‍ഡ്യ മുന്നണി തകര്‍ച്ചയുടെ വക്കിലാണ്. അതിശക്തരായ ബിജെപിയെ നേരിടാന്‍ ഇന്‍ഡ്യ മുന്നണിയ്ക്ക് കഴിയുമെന്ന് നിതീഷ് കുമാര്‍ കരുതുന്നില്ലെന്നും ത്യാഗി പറഞ്ഞു.

'ഇന്‍ഡ്യ മുന്നണി തകര്‍ച്ചയുടെ വക്കിലാണ്. ഇന്‍ഡ്യ മുന്നണി സഖ്യം പഞ്ചാബിലും ബംഗാളിലും ബിഹാറിലും ഏതാണ്ട് തീര്‍ന്നു. മുന്നണിയില്‍ ഒരു സ്ഥാനം നിതീഷ് കുമാര്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം അദ്ദേഹത്തെ തുടര്‍ച്ചയായി അപമാനിച്ചു.', കെ സി ത്യാഗി പറഞ്ഞു.

നിതീഷ് കുമാര്‍ നിരവധി പാര്‍ട്ടികളെ മുന്നണിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ ആ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയില്ല. കാരണം ഇന്‍ഡ്യ മുന്നണി നേതൃത്വങ്ങള്‍ തമ്മില്‍ സംയുക്ത യോഗങ്ങള്‍ നടന്നില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കവേ അജണ്ട വെച്ച് ചര്‍ച്ച ചെയ്തതുമില്ലെന്നും കെ സി ത്യാഗി പറഞ്ഞു.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT