National

അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റു; ആമസോണിന് നോട്ടീസയച്ച് കേന്ദ്രം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റതിന് ആമസോണിന് നോട്ടീസയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഏഴ് ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം കമ്പനിക്കെതിരെ ആവശ്യമായ നടപടികൾ ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.

ഇനിയും ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത അയോധ്യ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രസാദമെന്ന പേരിൽ ആമസോൺ മധുരപലഹാരങ്ങൾ വിറ്റഴിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാരോപിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് നൽകിയ പരാതിയിലാണ് നടപടി. ഇതു പരിഗണിച്ച കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പ്രസാദം എന്ന പേരിൽ തെറ്റിധരിപ്പിച്ച് ഇത്തരം ഭക്ഷ്യവസ്തുക്കൾ ഓൺലൈനായി വിൽക്കുന്നത് ഉൽപന്നത്തിന്റെ യഥാർഥ സവിശേഷതകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ തെറ്റിധാരണ പരത്തുമെന്നും അറിയിച്ചു.

ശ്രീ റാം മന്ദിർ അയോധ്യ പ്രസാദ്, രഘുപതി നെയ്യ് ലഡൂ, അയോധ്യ രാം മന്ദിർ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡൂ, രാം മന്ദിർ അയോധ്യ പ്രസാദ്, ദേശി കൗ മിൽക്ക് പേഡ എന്നിവയാണ് ആമസോണിൽ വിൽപനയ്ക്കായി ഉണ്ടായിരുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

വോട്ട് രാഹുൽ ഗാന്ധിക്ക് ചെയ്യണം; റായ്ബറേലിയിലെത്തി വോട്ട് ചോദിച്ച് വയനാട് എംഎൽഎമാർ

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

SCROLL FOR NEXT