National

യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ അപകടം; ഷോക്കേറ്റ് മൂന്ന് പേർ മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നടന്‍ യഷിന്റെ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. കർണ്ണാടകയിലെ ഗദഗ് ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. യഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഉയരത്തിൽ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ആരാധകസംഘത്തിനാണ് അപകടം സംഭവിച്ചത്.

ഹനമന്ത ഹരിജൻ (21), മുരളി നടവിൻമണി (20), നവീൻ ഗാസി (19) എന്നീ യുവാക്കളാണ് വൈദ്യുതാഘാതമേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യഷിന്റെ 38 -ാം ജന്മദിനമാണ് ഇന്ന്. ടെലിവിഷൻ പരമ്പരകളിലൂടെ കരിയർ ആരംഭിച്ച യഷ് 2007-ൽ 'ജംഫതര ഹുടുവാകി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 'കെജിഎഫ്' ചിത്രങ്ങളിലൂടെയാണ് താരത്തിന് വലിയ ആരാധക പിന്തുണ ലഭിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' ആണ് യഷിന്റെതായി അണിയറയിലുള്ള ചിത്രം.

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം

തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂടും, പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ്; മന്ത്രിസഭായോഗ തീരുമാനം

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരയായവരില്‍ മലയാളിയും, കൂടുതല്‍ ഇരകളെന്ന് സംശയം

അധ്യാപക കൊള്ള: വാങ്ങിയത് മൂന്ന് സ്‌കൂളുകള്‍, കോടികളുടെ ഇടപാട്, പ്രവീണിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

SCROLL FOR NEXT