National

ബജ്റംഗ് പൂനിയ പദ്മശ്രീ തിരിച്ചുവച്ചു; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ​പദ്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ തിരികെവച്ച് ബജ്റം​ഗ് പൂനിയ. പുരസ്കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് മിനിറ്റുകൾക്കകമാണ് താരത്തിന്റെ പ്രവർത്തി. ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷൺ പാനലിന്റെ വിജയത്തിൽ പ്രതിഷേധിച്ചാണ് ബജ്റം​ഗ് പൂനിയ പദ്മശ്രീ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചത്.

സംഭവത്തെ നാണക്കേട് എന്നാണ് കോൺ​ഗ്രസ് വിശേഷിപ്പിച്ചത്. രാജ്യത്തിന് വിജയങ്ങൾ നേടി നൽകിയ താരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പദ്മശ്രീ ഉപേക്ഷിച്ചിരിക്കുന്നു. പ്രധാനമന്ത്രി തനിക്ക് വ്യാജ വാഗ്‌ദാനങ്ങൾ നൽകിയെന്നാണ് ബജ്റം​ഗ് പൂനിയ പറയുന്നത്. മോദി സർക്കാർ താരങ്ങളെ നശിപ്പിക്കുകയും തകർക്കുകയും ചെയ്യുന്നുവെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി.

ഇന്നലെ ബ്രിജ്ഭൂഷൺ പാനലിലെ സഞ്ജയ് സിം​ഗ് ​ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ​ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ വികാരഭരിതമായാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ന് പദ്മശ്രീ തിരികെ നൽകി ബജ്റംഗ് പൂനിയയും ശക്തമായ പ്രതിരോധം അറിയിക്കുകയായിരുന്നു.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT