National

തിരഞ്ഞെടുപ്പ് തോല്‍വി; സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളെ പഴിച്ച് രാഹുല്‍ ഗാന്ധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പഴിച്ച് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുലിന്റെ വിമര്‍ശനം. സംസ്ഥാന നേതൃത്വങ്ങള്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു രാഹുലിന്റെ പ്രധാന വിമര്‍ശനം.

രണ്ടാം ഭാരത് ജോഡോ യാത്ര ആരംഭിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് പ്രവര്‍ത്തക സമിതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു വിഭാഗം യാത്ര വേണ്ടെന്ന നിലപാട് സ്വീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വി നിരാശ നല്‍കിയെന്നും എന്നാല്‍ വോട്ട് ശതമാനം നോക്കിയാല്‍ പാര്‍ട്ടി ശക്തമെന്ന് വ്യക്തമാണെന്നും യോഗം വിലയിരുത്തി.

ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ആശങ്കയില്ല. ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും യോഗം പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് ഉടന്‍ കടക്കാനും തീരുമാനിച്ചു. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും പ്രവര്‍ത്തകരുടെ ആവേശം തകരാതിരിക്കാനുള്ള നീക്കങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായിവരുന്ന സ്ഥാപകദിനത്തില്‍ നാഗ്പൂരില്‍ പത്ത് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കൂറ്റന്‍ റാലി സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് നടക്കുന്ന റാലിയില്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും.

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

SCROLL FOR NEXT