National

മിഗ്ജോം; ചെന്നൈയിലെ ദുരിത മേഖലയിൽ ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകൾ വിന്യസിച്ചു. വെള്ളപ്പൊക്ക മേഖലയിൽ സൈന്യം ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ചു. സൈദാ പേട്ടിൽ ഒറ്റപ്പെട്ടവരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു. ന​ഗരത്തിൽ 80 ശതമാനം വൈദ്യുതി പുന:സ്ഥാപിച്ചു. തമിഴ്‌നാട് സംസ്ഥാന സർക്കാരും താംബരം എയർഫോഴ്‌സ് സ്‌റ്റേഷനും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

അടുത്ത 24 മണിക്കൂറിൽ ആന്ധ്രയിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകൾക്ക് അതീവ ജാഗ്രത നിർദേശം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. 140 ട്രെയിനുകളും 40 വിമാനങ്ങളും റദ്ദാക്കുകയും ചെയ്തു. അതേസമയം മിഗ്ജോം ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായും റിപ്പോർട്ടുണ്ട്.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT