National

ചെന്നൈയിൽ മഴ ശക്തം; ചെന്നൈ എക്സ്പ്രസ് ഉൾപ്പടെ 20 ‌ട്രെയ്നുകൾ റദ്ദാക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: മി​ഗ്ജോം ശക്തി പ്രാപിച്ചതോടെ ചെന്നൈയിൽ മഴ ശക്തമായിരിക്കുകയാണ്. ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നാല് മണിയോടെ മിഗ്ജോം അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലർച്ചെ കര തൊടുകയും ചെയ്യും. അടുത്ത മണിക്കൂറുകളിൽ തമിഴ്നാട്ടില്‍ നാല് ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ പ്രതികൂലമായതിനാൽ തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നീ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് ആറ് ട്രെയ്നുകളാണ് റദ്ദാക്കിയത്. ചെന്നൈ എക്സ്പ്രസ് ഉൾപ്പടെ 20 ട്രെയ്നുകളാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയ്നുകൾ

4 -12-2023 - തിങ്കൾ

കോട്ടയം - നരാസ്പുർ സ്പെഷ്യൽ, കൊച്ചുവേളി- കോർബ എക്സ്പ്രസ്, ധൻ ബാദ് - ആലപ്പുഴ എക്സ്പ്രസ്, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്, ഹാട്യ - എറണാകുളം എക്സ്പ്രസ്, ബിലാസ്പൂർ - എറണാകുളം എക്സ്പ്രസ്.

5 - 12-2023 - ചൊവ്വ

തിരുവനന്തപുരം ശബരി എക്സ്പ്രസ്, കൊല്ലം - സെക്കന്ദരാബാദ് സ്പെഷ്യൽ, ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്, സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്, പട്ന - എറണാകുളം എക്സ്പ്രസ്സുകൾ.

6-12-2023 - ബുധൻ

തിരുവനന്തപുരം ശബരി എക്സ്പ്രസ്സ്, കോർബ -കൊച്ചുവേളി എക്സ്പ്രസ്, ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്, ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്, ഷാലിമാർ - നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്, കന്യാകുമാരി - ദിബ്രുഗഡ് എക്സ്പ്രസ്, എറണാകുളം -ഹാട്യ പ്രതിവാര എക്സ്പ്രസ്, എറണാകുളം - ബിലാസ്പൂര്‍ എക്സ്പ്രസ്.

7-12-2023 - വ്യാഴം

കന്യാകുമാരി -ദിബ്രുഗഡ് എക്സ്പ്രസ്, ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്, പട്ന - എറണാകുളം എക്സ്പ്രസ്, തിരുവനന്തപുരം ശബരി എക്സ്പ്രസ്.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

സോളാര്‍ സമരത്തില്‍ ഡീല്‍ നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരം; എന്‍ കെ പ്രമചന്ദ്രന്‍

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

SCROLL FOR NEXT