National

ഗെഹ്‌ലോട്ട് മികച്ച പോരാട്ടത്തിന് നേതൃത്വം നല്‍കിയോ?, നല്‍കി; പക്ഷെ അധികാരം നേടാന്‍ കഴിയാതെ വീണു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ജയ്പൂര്‍: രാജസ്ഥാന്റെ തിരഞ്ഞെടുപ്പ് ചരിത്രം എന്നത് മാറി മാറി വരുന്ന സര്‍ക്കാരുകളുടേതാണ്. ഈ ചരിത്രത്തെ മാറ്റിയെഴുതാനാണ് നിലവിലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കോണ്‍ഗ്രസും ശ്രമിച്ചത്. മികച്ച പോരാട്ടം ബിജെപിക്ക് മുമ്പില്‍ കാഴ്ചവച്ചെങ്കിലും അധികാരത്തിലേക്ക് എത്താന്‍ കഴിയാതെ കോണ്‍ഗ്രസ് വീഴുകയായിരുന്നു.

199ല്‍ 115 സീറ്റുകള്‍ നേടിയാണ് ബിജെപി വിജയിച്ചത്. 69 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പ്രാദേശിക കക്ഷികള്‍ ഏഴ് സീറ്റുകളും സ്വതന്ത്രര്‍ എട്ട് സീറ്റുകളും നേടി. 42.05% വോട്ട് ബിജെപി നേടിയപ്പോള്‍ 39.28% വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

പ്രതിപക്ഷത്തുള്ള ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപി വലിയ വിജയം നേടുകയും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ശീലം. 2008ല്‍ 120 സീറ്റും 2013ല്‍ 163 സീറ്റും നേടിയായിരുന്നു ബിജെപിയുടെ വിജയം. 2008ല്‍ 56 സീറ്റും 2013ല്‍ 21 സീറ്റും മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇക്കുറി 69 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു.

അധികാരത്തിലെത്തിയ 2018ല്‍ കോണ്‍ഗ്രസിന് 38.8% വോട്ടാണ് ലഭിച്ചത്. ഇക്കുറി 0.2% വോട്ട് വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. എന്നാല്‍ അധികാരത്തില്‍ തുടരാന്‍ ഇത് പോരായിരുന്നു. നിരവധി പദ്ധതികളാണ് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കുറെയേറെ സീറ്റുകള്‍ നിലനിര്‍ത്താന്‍ ഗെഹ്‌ലോട്ടിന് കഴിഞ്ഞെങ്കിലും പതിവ് അധികാര മാറ്റ ശൈലിയെ മറികടന്ന് അധികാരത്തിലെത്താന്‍ കഴിഞ്ഞില്ല. എങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ എംഎല്‍എമാരുടെ എണ്ണം തീരെ കുറഞ്ഞുപോയി എന്ന പരിഭവം ഗെഹ്‌ലോട്ടിന് ഉണ്ടാവാനിടയില്ല.

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

ജമ്മു കശ്മീരിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി; സീറ്റ് തർക്കത്തിൽ കുടുങ്ങി ഇൻഡ്യ,സഖ്യകക്ഷികള്‍ മുഖാമുഖം

വേനല്‍മഴ കടുക്കും, ജാഗ്രത വേണം; മിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത,3 ജില്ലകളില്‍ അലേര്‍ട്ട്

മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മ​ദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന

SCROLL FOR NEXT