National

വിമാനത്താവളത്തിലെ ബോംബ് ഭീഷണി; അറസ്റ്റിലായ കിളിമാനൂർ സ്വദേശിയെ മുംബൈക്ക് കൊണ്ടുപോകും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മുംബൈ വിമാനത്താവളത്തിലെ ബോംബ് ഭീഷണിയിൽ അന്വേഷണം പുരോഗമിക്കുന്നെന്ന് തീവ്രവാദിവിരുദ്ധ സ്ക്വാഡും പൊലീസും. കേസിൽ അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി ഫെബിൻ ഷായെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷം മുംബൈയിലേക്ക് കൊണ്ടുപോകും. മുംബൈയിലെ പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി.

ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം തകർക്കുമെന്ന് ഇ മെയിൽ അയച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഫെബിൻ ഷായെ പൊലീസും എടിഎസും ചോദ്യം ചെയ്യുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ റിപ്പോർട്ടറിനോട് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് വിമാനത്താവള അധികൃതർക്ക് ഇ മെയിൽ വഴി ഭീഷണി സന്ദേശം സന്ദേശം ലഭിച്ചത്. പത്തുലക്ഷം യുഎസ് ഡോളർ ബിറ്റ്‌കോയിനായി നൽകിയില്ലെങ്കിൽ വിമാനത്താവളം തകർക്കുമെന്നായിരുന്നു ഭീഷണി. ഐപി വിലാസം കേന്ദ്രീകരിച്ച് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് നിന്നാണ് സന്ദേശമെത്തിയതെന്ന് കണ്ടെത്തി. തുടർന്നാണ് മുംബൈയിൽ നിന്ന് അന്വേഷണ സംഘം കേരളത്തിലെത്തി ഫെബിനെ അറസ്റ്റ് ചെയ്തത്. ഫെബിന്‍റെ വീട്ടിലെ ബ്രോഡ് ബാന്‍റ് കണക്ഷൻ ഉപയോഗിച്ചാണ് ഇ മെയിൽ അയച്ചതെന്ന് എടിഎസ് സൈബര്‍ സെൽ കണ്ടെത്തിയിട്ടുണ്ട്.

വിമാനത്താവള അധികൃതരുടെ പരാതിയിൽ സഹർ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഛത്രപതി ശിവജി വിമാനത്താവളത്തിന്‍റെ സുരക്ഷ ശക്തമാക്കി. നാളെ മുംബൈ ഭീകരാക്രമണ വാർഷികമായതിനാൽ നഗരത്തിലെ പ്രധാനയിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍റുകളും ഉൾപ്പെടെ നിരീക്ഷണത്തിലാണ്. തീരമേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

'സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്'; ജോസ് കെ മാണിക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം

പന്തീരാങ്കാവ് പീഡനം:രാഹുൽ വിവാഹ തട്ടിപ്പുവീരൻ? ബന്ധം വേര്‍പ്പെടുത്താതെ വീണ്ടും വിവാഹം,തെളിവ് ലഭിച്ചു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

SCROLL FOR NEXT