National

'ഇന്ത്യൻ ഭൂമി ചൈന കയ്യേറി'; ലഡാക്കിലെ ജനങ്ങൾ തന്നോട് പറഞ്ഞെന്ന് രാഹുൽ ​ഗാന്ധി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ലഡാക്കിലെ പ്രാർത്ഥനാ സം​ഗമത്തിൽ പങ്കെടുത്താണ് രാഹുൽ തന്റെ പിതാവ് കൂടിയായ രാജീവ് ​ഗാന്ധിയെ അനുസ്മരിച്ചത്. രാജ്യത്തിനായി രാജീവ് കണ്ട സ്വപ്നങ്ങൾ തന്നെയാണ് വിലമതിക്കാനാകാത്ത ഓർമ്മകൾ. രാജീവ് അടയാളപെടുത്തിയതാണ് പിന്തുടരുന്ന പ്രവർത്തന വഴി. ഓരോ ഭാരതീയന്റെയും പോരാട്ടവും സ്വപ്നവും മനസിലാക്കുമെന്നും ഭാരത മാതാവിന്റെ ശബ്ദം കേൾക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ചൈന ഇന്ത്യൻ ഭൂമി കയ്യേറിയെന്ന് ലഡാക്കിലെ ജനങ്ങൾ തന്നോട് പറഞ്ഞതായി രാഹുൽ പറഞ്ഞു. ചൈന ഒരിഞ്ച് ഭൂമി പോലും എടുത്തിട്ടില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് സത്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് രാഹുൽ ​ഗാന്ധി ലഡാക്കിലെത്തിയത്. രാഹുൽ തന്റെ ബൈക്കിൽ ലഡാക്കിലൂടെ പോകുന്ന ചിത്രങ്ങൾ ട്വിറ്ററിൽ വൈറലായിരുന്നു. 2019ൽ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം രാഹുൽ‌ ​ഗാന്ധി ആദ്യമായാണ് ലഡാക്ക് സന്ദർശിക്കുന്നത്.

സൂപ്പർ ബൈക്കിൽ റൈഡറുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര. വ്യാഴാഴ്ച ലഡാക്കിൽ എത്തിയ രാഹുൽ ശനിയാഴ്ച രാവിലെയാണ് ലേയിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള പാം​ഗോങ് തടാകത്തിലേക്ക് യാത്ര നടത്തിയത്. 'ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാം​ഗോങ് തടാകത്തിലേക്ക് പോകുന്നു' എന്ന കുറിപ്പോടെ രാഹുൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

Story Highlights: 'Indian land encroached by China'; Rahul Gandhi said that the people of Ladakh told him.

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

SCROLL FOR NEXT