Kerala

ഇ പി ജയരാജന്‍ വിഷയം വന്നതോടെ ഇടത് വോട്ടുകള്‍ കുറഞ്ഞു; അന്റോ ആന്റണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: പത്തനംതിട്ടയില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് അന്റോ ആന്റണി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പോളിങ് ശതമാനം കുറഞ്ഞത് ക്ഷീണം ചെയ്യില്ല. ഇടത് മുന്നണിയുടെ കള്ളവോട്ട് ശ്രമം നടന്നില്ല. ഇ പി ജയരാജന്‍ വിഷയം വന്നതോടെ ഉച്ചയ്ക്ക് ശേഷം ഇടത് വോട്ടുകള്‍ കുറഞ്ഞു.

ഇടത് പക്ഷ അനുഭാവികള്‍ ഉച്ചയ്ക്ക് ശേഷംവോട്ട് ചെയ്യാനേ എത്തിയില്ല. ജയരാജന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും. കാഞ്ഞിരപ്പള്ളി പൂഞ്ഞാര്‍ മേഖലകളില്‍ വന്‍ഭൂരിപക്ഷം നേടും. കഴിഞ്ഞതവണ പിന്നോട്ട് പോയ അടൂരില്‍ ഇക്കുറി മുന്നേറ്റം നടത്തും. അനില്‍ ആന്റണി സ്ഥാനാര്‍ത്ഥി ആയതുകാരണം ബിജെപി വോട്ടുകള്‍ കുറഞ്ഞു. എന്ത് കാര്യത്തിന് ജനം ഇടതിന് വോട്ട് ചെയ്യണം.

ഇക്കുറി വന്‍ ഭൂരിപക്ഷം നേടും. കഴിഞ്ഞ മൂന്ന് തവണ നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഇക്കുറി നേടും. ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പട്ടിക പുറത്തുവിട്ട ഉദ്യോഗസ്ഥന്‍ സസ്‌പെന്‍ഷനില്‍ ആയത് സിപിഐഎമ്മിന് തിരിച്ചടിയായെന്നും ആന്‍റോ ആന്റണി പറഞ്ഞു.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT