Kerala

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിൽ മികച്ച പോളിങ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു. രാവിലെ 10 മണി വരെയുള്ള കണക്ക് പ്രകാരം പോളിം​ഗ് 13.10 ശതമാനം ആണ്. ഏറ്റവും കൂടുതൽ പോളിം​ഗ് ശതമാനം ആറ്റിങ്ങൽ മണ്ഡലത്തിലാണ്. 17.49 ശതമാനം പേർ ആറ്റിങ്ങളില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.

ആലപ്പുഴ മണ്ഡലമാണ് പോളിങില്‍ രണ്ടാം സ്ഥാനത്തുള്ളത്. 16.81 പേരാണ് ഇതുവരെ ആലപ്പുഴ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയത്. ചാലക്കുടിയിൽ 16.72 ശതമാനം പേരും പത്തനംതിട്ടയിൽ 16.43 പേരും വോട്ട് രേഖപ്പെടുത്തി. വയനാട്ടിൽ 16.50 ശതമാനമാണ് പോളിങ് ഇതുവരെ രേഖപ്പെടുത്തിയത്.

ഏറ്റവും കുറഞ്ഞ പോളിങ് പൊന്നാനിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 14.43 പേർ ഇതുവരെ പൊന്നാനിയിൽ നിന്നും പോളിം​ഗ് ബൂത്തിലെത്തി.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT