Kerala

താമര ചിഹ്നത്തിന് വലിപ്പം കൂടുതൽ; പരാതി നൽകുമെന്ന് ആന്റോ ആന്റണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന് ആന്റോ ആന്റണി പറഞ്ഞു. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. രേഖാ മൂലവും പരാതി നൽകും. ഹൈബി ഈഡനും സമാന പരാതി തന്നെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി അറിയിച്ചു.

നേരത്തെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിൽ എൻഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന ആക്ഷേപം വന്നിരുന്നു. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയർ സെക്കന്ററി സ്‌കൂളിലെ 232-ാം നമ്പർ ബൂത്തിലാണ് മറ്റു ചിഹ്നങ്ങളെക്കാൾ താമര ചിഹ്നത്തിന് വലിപ്പം കൂടിയെന്ന ആക്ഷേപം ഉയർന്നത്.

അതേസമയം മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 19 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്.

കഴിഞ്ഞ തവണ നടത്തിയ വന്‍ മുന്നേറ്റത്തിന്‍റെ തനിയാവർത്തനമാണ് യുഡിഎഫിന്‍റെ ലക്ഷ്യം. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT