Kerala

ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടല്‍ പൂട്ടിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കുന്നംകുളം: ഭക്ഷണത്തില്‍ ചത്ത എട്ടുകാലിയെ കിട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്. പരാതിയെ തുടര്‍ന്ന് കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ഭാരത് ഹോട്ടല്‍ ആരോഗ്യ വിഭാഗം അധികൃതരെത്തി അടപ്പിച്ചു. ഹോട്ടലില്‍ നിന്ന് വിളമ്പിയ മസാലദോശയിലാണ് ചത്ത എട്ടുകാലിയെ കണ്ടത്.

ഭഷണം കഴിച്ച മരത്തംകോട് സ്വദേശിനിയാണ് കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഹോട്ടലിലെത്തിയ അധികൃതര്‍ വിശദ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT