Kerala

വികസന വിരുദ്ധ നിലപാടില്‍ പ്രതിഷേധം; കെ സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍ ചേര്‍ന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: കെ സുധാകരന്റെ വികസന വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച്, കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരന്റെ മുന്‍ പിഎ ബിജെപിയില്‍ ചേര്‍ന്നു. വി കെ മനോജ് കുമാറാണ് ചൊവ്വാഴ്ച ബിജെപിയിൽ ചേർന്നത്. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്നാണ് മനോജ് ബിജെപി അംഗത്വം സ്വീകരിച്ചത്.

കണ്ണൂരിന്റെ വികസനത്തിനായി എംപിയെന്ന നിലയില്‍ സുധാകരന്‍ ഒന്നും ചെയ്തിട്ടില്ലെന്നും വിവരമുള്ള ഒരാളും ഇനി അധികകാലം കോണ്‍ഗ്രസിലുണ്ടാകില്ലെന്നും മനോജ് കുമാര്‍ പ്രതികരിച്ചു. സുധാകരന്‍ എംപിയായിരുന്ന 2004 മുതല്‍ 2009 വരെയുള്ള കാലയളവിലാണ് ഇദ്ദേഹം പിഎ ആയി പ്രവര്‍ത്തിച്ചത്.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT