Kerala

ഇല്ലാത്ത വീഡിയോ ഉണ്ടെന്ന് പറഞ്ഞു; കെ കെ ശൈലജയ്‌ക്കെതിരെ പരാതി നല്‍കാന്‍ ഷാഫി പറമ്പില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കാനുള്ള പരാതി ഡ്രാഫ്റ്റ് ചെയ്തുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ എംഎൽഎ. ഇന്ന് നോട്ടീസ് അയയ്ക്കുമെന്നും ഷാഫി പറമ്പിൽ റിപ്പോർട്ടറിനോട് പറഞ്ഞു. ഏത് വീഡിയോ ആയാലും തനിക്ക് മനസറിവില്ലാത്തതാണെന്ന് ഷാഫി വ്യക്തമാക്കി. ഇല്ലാത്ത വീഡിയോ ഉണ്ടെന്നാണ് വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പത്രസമ്മേളനത്തില്‍ വിവരിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പത്രസമ്മേളനത്തിലും നവമാധ്യമത്തിലും വ്യക്തിഹത്യ നടത്തി. ഇപ്പോൾ വീഡിയോ ഇല്ലെന്ന് പറഞ്ഞതിൽ സന്തോഷം. ആളുകളെ മിസ് ലീഡ് ചെയ്യാൻ തൻ്റെ പേരുപയോഗിച്ചു. താൻ വീഡിയോ ഉണ്ടാക്കി എന്ന തരത്തിൽ ബുദ്ധിജീവികൾ പോസ്റ്റിട്ടു. താനൊരിക്കലും അത്തരം കാര്യം ചെയ്യില്ല. വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് വിജയിക്കാൻ വന്നയാളല്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

പലചാനലുകളും മണിക്കൂറുകൾ ചർച്ച നടത്തി. ഇല്ലാത്ത വീഡിയോയുടെ പേരിൽ താൻ എന്തൊക്കെ നേരിട്ടു? അമ്മയില്ലേ എന്ന് വരെ ചോദിച്ചു? വടകരയിൽ നടക്കുന്നത് സീരിയസ് പൊളിറ്റിക്കൽ ഫൈറ്റാണെന്നും വിദഗ്ദരുമായി ആലോചിച്ചായിരിക്കും നോട്ടീസ് അയയ്ക്കുകയെന്നും ഷാഫി വ്യക്തമാക്കി.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT