Kerala

കല്യാശ്ശേരി കള്ളവോട്ട്; ആറ് പേർക്കെതിരെ കേസ്, ഒന്നാം പ്രതി എൽഡിഎഫ് ബൂത്ത് ഏജന്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂർ: കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കല്യാശ്ശേരിയിൽ കള്ള വോട്ട് നടന്നെന്ന പരാതിയിൽ ആറ് പേർക്കെതിരെ കേസ് എടുത്തു. എൽഡിഎഫ് ബൂത്ത് ഏജന്റ് ​ഗണേശൻ, അഞ്ച് പോളിം​ഗ് ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെയാണ് കേസ്. ​ഗണേശനാണ് ഒന്നാം പ്രതി. കല്യാശേരി ഉപവരണാധികാരി നൽകി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.

92 വയസുള്ള സ്ത്രീയുടെ വോട്ട് സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയായ ഗണേശൻ നേരിട്ട് രേഖപ്പെടുത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനിടെ വീഴ്ച്ച വരുത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരെ കണ്ണൂർ ജില്ലാ കലക്ടർ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

ജില്ലയിൽ വ്യാപകമായി കള്ളവോട്ടു നടക്കുന്നുവെന്നാണ് കല്യാശ്ശേരി സംഭവം ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. കള്ളവോട്ട് ശീലമാക്കിയ പാർട്ടിയാണ് സിപിഐഎം എന്നും കല്യാശ്ശേരിയിൽ നടന്ന സംഭവത്തിൽ യുഡിഎഫ് പരാതി നൽകുമെന്നും കെ സുധാകരൻ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. തുടർ വോട്ടെടുപ്പിലും കള്ള വോട്ട് സാധ്യതയുണ്ട്. പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT