Kerala

മഴയുണ്ടെങ്കിലും ചൂട് തുടരും; ഈ ജില്ലകളിൽ യെല്ലോ അലർട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുമെന്നും അറിയിപ്പുണ്ട്.

തൃശൂർ, പാലക്കാട് ജില്ലകളിൽ 39ഡിഗ്രി സെൽഷ്യസ്‌ വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്‌ വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വേനൽമഴ ലഭിച്ചതോടെ ചൂടിൻ്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. എങ്കിലും കാലാവസ്ഥയിൽ ​ഗണ്യമായ മാറ്റം വന്നിട്ടില്ല. ജാഗ്രത തുടരണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT