Kerala

എംവിഡി എന്നാ സുമ്മാവാ? റോഡ് നിയമം പഠിപ്പിക്കാന്‍ പുതിയ തന്ത്രം, ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് 'പണി'!

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

എറണാകുളം: ഗതാഗത നിയമങ്ങളെക്കുറിച്ചും മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന വെബ് സീരീസുമായി മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ചോദ്യോത്തരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സീരിസ് സംപ്രേഷണം ചെയ്യുക.

മോട്ടോര്‍വാഹന ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ ഉന്നതോദ്യോഗസ്ഥര്‍വരെ വിവിധ സെഷനുകളില്‍ മറുപടി നല്‍കും. വെള്ളിയാഴ്ചകളില്‍ ഓരോ എപ്പിസോഡ് വീതം സംപ്രേഷണം ചെയ്യും. ഒട്ടേറെ തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴി വാഹന ഉടമകളെ കബളിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുതിയ ഔദ്യോഗിക സംവിധാനം ആരംഭിച്ചത്.

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി വകുപ്പ് ഉപയോഗിക്കുന്ന വാഹന്‍-സാരഥി സോഫ്റ്റ് വെയർ ഉപഭോക്തൃ സൗഹൃദമല്ലെന്നതും തട്ടിപ്പുകാര്‍ മുതലെടുത്തു. ഗതാഗത നിയമങ്ങള്‍, റോഡ് സുരക്ഷ എന്നിവയിലും ബോധവത്കരണ സന്ദേശങ്ങളുണ്ടാകും. സംശയങ്ങള്‍ 9188961215 എന്ന വാട്സാപ്പ് നമ്പറില്‍ അയക്കാം. ചോദ്യങ്ങള്‍ ചിത്രീകരിച്ചും കൈമാറാം. https://www.youtube.com/@mvdkerala7379.

എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?; പന്തീരങ്കാവ് പീഡനക്കേസിൽ റിപ്പോർട്ട് തേടിയതായി ഗവർണർ

രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

SCROLL FOR NEXT