Kerala

കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴയ്ക്ക് സാധ്യത; ചില ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: 2024ലെ കാലവർഷം പ്രവചിച്ച് സ്വകാര്യ കാലാവസ്ഥ ഏജൻസി സ്‌കൈമെറ്റ്. കേരളത്തിൽ കാലവർഷമെത്തുമ്പോൾ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് ഏജൻസി പ്രവചിക്കുന്നത്. രാജ്യത്ത് പൊതുവേ സാധാരണ രീതിയിലുള്ള കാലവർഷമാണ് പ്രവചിച്ചിരിക്കുന്നത്.

ഈ വർഷം ജൂൺ, ജൂലൈ, സെപ്റ്റംബർ എന്നീ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഒപ്പം ഓ​ഗസ്റ്റിൽ പൊതുവേ സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നും ഏജൻസി പ്രവചിക്കുന്നുണ്ട്. കേരളത്തിൻ്റെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ ജില്ലകളിൽ ഈ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

നിലവിലെ എൽനിനോ ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്ക് മാറുന്നതും ഇന്ത്യ ഓഷ്യൻ ഡൈപോൾ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവർഷത്തിന് അനുകൂലമാകാൻ സാധ്യത ഉള്ളതായി ഏജൻസി അറിയിച്ചു. കഴിഞ്ഞ വർഷം തുടക്കത്തിലും സാധാരണയിൽ കൂടുതൽ മഴ സാധ്യത എല്ലാ ഏജൻസികളും പ്രവചിച്ചിരുന്നു.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT