Kerala

രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയ്ക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടോ? വീഡിയോ, പരാതി നല്‍കി യൂത്ത് ലീഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപ്പറ്റ: വയനാട് മണ്ഡലത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ ​ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന രീതിയിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. റോഡ് ഷോയിലെ ലീഗ് പതാകയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലമാണ് പരാതി നല്‍കിയത്. വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഐഎം അനുകൂല പ്രൊഫൈലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി. സിപിഐഎം കേന്ദ്രങ്ങള്‍ രാഹുല്‍ ഗാന്ധിയെയും യുഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് 13 ഫേസ്ബുക്ക് പ്രൊഫൈലുകള്‍ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.

റോഡ് ഷോയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞാലിക്കുട്ടിയെ രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വാഹനത്തിൽ നിന്ന് ഇറക്കാൻ സഹായിക്കുന്നത് വ്യക്തമാക്കുന്നതാണ് ചിത്രം. എന്നാല്‍ റോഡ് ഷോയ്ക്കിടെ ഉണ്ടായ ലീ​ഗ് പതാക സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടു എന്നതരത്തിലുള്ള കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരിക്കുന്നത്. നൂറ് കണക്കിനാളുകളാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. വിഷയത്തിൽ നൽകിയ പരാതി പരിശോധിച്ച് ഉചിതമായ നടപടികളെടുക്കുമെന്ന് മുക്കം പൊലീസ് അറിയിച്ചു.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT