Kerala

കെജ്‌രിവാളിന്റെ അറസ്റ്റ്; എഎപി രാജ്യവ്യാപക നിരാഹാരം ഇന്ന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമൂഹ ഉപവാസം സംഘടിപ്പിക്കാനാണ് എഎപി ആഹ്വാനം. ഡല്‍ഹിയില്‍ ജന്തര്‍മന്തറിലാണ് പ്രതിഷേധം.

മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജന്തര്‍മന്തറിലെ നിരാഹാര സമരത്തിന്റെ ഭാഗമാകും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖട്കര്‍ കലമില്‍ നിരാഹാരം അനുഷ്ടിക്കും. പൊതു ഇടങ്ങളില്‍ പ്രതിഷേധിക്കാന്‍ കഴിയാത്തവര്‍ വീടുകളില്‍ നിരാഹാരം അനുഷ്ഠിക്കും.

ഇന്ത്യയ്ക്ക് പുറത്ത് അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, നോര്‍വേ, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ പ്രതിഷേധിക്കും എന്ന് എഎപി നേതാക്കള്‍ വ്യക്തമാക്കി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT