Kerala

'ഡീൽ ഉറപ്പിക്കാനുള്ള നോട്ടീസ്'; ഇഡിയുടെ ലക്ഷ്യം തൃശ്ശൂരും തിരുവനന്തപുരവുമെന്ന് കെ മുരളീധരന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് ഡീൽ ഉറപ്പിക്കാനെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. വലിയ നടപടിയിലേക്ക് ഇഡി പോകുമെന്ന് താൻ കരുതുന്നില്ല. കേരളത്തിൽ നിന്ന് ഒന്നുരണ്ടുപേരെ പാർലമെന്റിലേക്ക് അയയ്ക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. സീറ്റ് തൃശ്ശൂരും തിരുവനന്തപുരവും തന്നെയാണ്. ആ ഡീലിനെ ഭയപ്പെടുന്നില്ലെന്നും ഡീൽ ഉണ്ടെന്ന് കരുതി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പി കെ ബിജു ഇന്ന് ഇഡി ക്ക് മുന്നിൽ ഹാജരായേക്കും. ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഹാജരാകുന്നതിന് തടസം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങളൊന്നും ഇതുവരെ ഇ ഡി ഓഫീസിൽ ലഭിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകുന്നത് ഒഴിവാക്കാനുള്ള തീരുമാനമാണ് സിപിഐഎം നേതൃത്വത്തിനുള്ളത് എന്നറിയുന്നു. അതിനാൽ രാവിലെ പി കെ ബിജു ഇഡിക്ക് കത്ത് നൽകാനും സാധ്യതയുണ്ട്. അതിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ് ലഭിച്ചു. ഇന്നലെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ചുമതലകളുള്ളതിനാൽ ഈ മാസം 26 വരെ ഹാജരാകാൻ സാധിക്കില്ല എന്ന് എം എം വർഗീസ് അറിയിക്കുകയായിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് വർഗീസിന് വീണ്ടും നോട്ടീസ് അയച്ചത്. സിപിഐഎം കൗൺസിലർ പി കെ ഷാജനും നാളെ ഹാജരാകാൻ നോട്ടിസ് അയച്ചിട്ടുണ്ട്.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT