Kerala

ആ ആരോപണം പുകമറ സൃഷ്ടിക്കാനുള്ള നീക്കം, ബിജെപിയുമായി കോണ്‍ഗ്രസ് നേതാക്കൾക്ക് നല്ല ബന്ധം: വി ജോയ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിരവധി ഇരട്ടവോട്ടുകളെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്‍റെ ആരോപണത്തിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർഥി വി ജോയ്. അടൂർ പ്രകാശ് തിരഞ്ഞടുപ്പ് പ്രഖ്യാപിക്കും മുന്നേ വിജയിക്കുമെന്ന് പറഞ്ഞിരുന്നു, അഡ്വാൻസ് ജാമ്യമെടുപ്പ് ആണത്. ഇതെല്ലാം പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ്. ബിജെപിയുമായി എല്ലാ പ്രധാനപ്പെട്ട നേതാക്കൾക്കും നല്ല ബന്ധമാണ്. അത് പുറത്തുവരില്ലെന്നായിരുന്നു ധരിച്ചുവെച്ചത്. ഇപ്പോൾ കണ്ടില്ല, ബന്ധം ഇല്ല എന്ന് പറയുന്നത്. അതുകൊണ്ട് മാത്രമാണ് ഇരട്ട വോട്ട് ആക്ഷേപമെന്നും വി ജോയ് പറഞ്ഞു.

പരാതി ഉണ്ടെങ്കില്‍ നിയമപരമായി പോവുകയാണ് വേണ്ടത്. പരാജയ ഭീതി മുന്നിൽ കണ്ടാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നത്. ബിജെപിയുമായി കോൺഗ്രസിൻ്റെ എല്ലാ പ്രധാനപ്പെട്ട നേതാക്കൾക്കും ബന്ധമുണ്ട്. കഴിഞ്ഞ പ്രാവശ്യം അടൂർ പ്രകാശ് ജയിച്ചതും ബിജെപിയുടെ സഹായത്തോടെയാണ്. ബിജെപി ഓഫീസ് സെക്രട്ടറിയുടെ ശബ്ദരേഖ ഇത് തെളിയിക്കുന്നതാണ്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള ബാന്ധവം വർധിച്ചുവരുന്നുവെന്നതാണ് ജയരാജ്‌ കൈമളിന്റെ വെളിപ്പെടുത്തലെന്ന് വി ജോയ് റിപ്പോർട്ടറിനോട് പറഞ്ഞു.

സിപിഐഎം പറഞ്ഞുകൊണ്ടിരുന്ന കാര്യം സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ടർ പുറത്ത് കൊണ്ടുവന്ന വാർത്ത. കഴിഞ്ഞ കുറേ കാലമായി ഞങ്ങൾ ഇത് പറയുകയാണ്. റിപ്പോർട്ടർ പുറത്ത് വിട്ടത് ബിജെപി-കോൺഗ്രസ്‌ ബന്ധത്തിന്റെ ശക്തമായ തെളിവാണ്. കോൺഗ്രസിനും ബിജെപിക്കും വലിയ ഞെട്ടൽ ഉണ്ടായി. ഇത് പുറത്ത് വരില്ല എന്നാണ് കരുതിയത്. ശോഭാ സുരേന്ദ്രന് വോട്ട് കുറയ്ക്കുക എന്ന തന്ത്രമാണ് നടന്നതെന്നും വി ജോയ് പറഞ്ഞു. വി മുരളീധരനും കെ സുരേന്ദ്രനും ചേർന്നുള്ള അച്ചുതണ്ട് ഓഫീസ് സെക്രട്ടറി മുഖേന നടപ്പിലാക്കി. ശോഭാ സുരേന്ദ്രന്റെ വോട്ട് കുറക്കുക, അടുത്ത തവണ അവിടെ മത്സരിക്കുക എന്നതായിരുന്നു തന്ത്രമെന്നും വി ജോയ് പറഞ്ഞു.

ഒരാൾ ഇങ്ങനെ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല. ബിജെപി ഓഫീസ് സെക്രട്ടറി പറഞ്ഞത് ശരിയല്ലെങ്കിൽ ഒരു പരാതി പോലും കൊടുക്കാത്തത് എന്തുകൊണ്ടാണ്. കേസ് കൊടുക്കാൻ അടൂർ പ്രകാശ് തയ്യാറാണോ. അടൂർ പ്രകാശിന്റേത് സാമാന്യമായി രക്ഷപ്പെടാൻ എടുക്കുന്ന തന്ത്രം മാത്രമാണ്. കഴിഞ്ഞ തവണത്തെ വിജയത്തിന്റെ ശില്പി ബിജെപിക്കാരായിരുന്നു. ജയിപ്പിക്കാൻ കാരണമായത് ബിജെപി വോട്ടുകളാണ്. അത് ഇപ്പോൾ വെളിച്ചത്തായി. റിപ്പോർട്ടർ ചാനൽ സത്യസന്ധമായ വിവരമാണ് പുറത്ത്കൊണ്ടുവന്നിരിക്കുന്നത്. അഭിനന്ദനാർഹമായ കാര്യമാണത്. ചാനൽ എടുത്ത ധീരതയെ അഭിനന്ദിക്കുന്നുവെന്നും വി ജോയ് പറഞ്ഞു.

ഇത് ജനങ്ങൾ മനസിലാക്കണം. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കാനുള്ള സാധ്യത കാണുന്നുണ്ട്. എങ്ങനെ ആകും എന്ന് പറയാൻ കഴിയില്ല. ഇനി യുഡിഎഫ്-ബിജെപി ബാന്ധവം വന്നാലും ഇടതുപക്ഷം പ്രതിരോധിക്കും. മണ്ഡലം തിരിച്ചു പിടിക്കും. അതിന് ആവശ്യമായ സംഘടന പ്രവർത്തനം നടത്തുന്നുണ്ടെന്നും വി ജോയ് പറഞ്ഞു. ഇരട്ട വോട്ട്, കള്ളവോട്ട് ആരോപണം തെളിയിച്ച് അത് ഇല്ലാതാക്കട്ടെ. നിയമപരമായ മാർഗങ്ങളിലൂടെ പോകട്ടെ, തോൽക്കും എന്ന ഭീതി വന്നപ്പോൾ ഉള്ള തന്ത്രമാണ് നടക്കുന്നത്. അതിൽ സത്യസന്ധമായ ഒന്നും ഇല്ല. ഇന്നത്തെ കാലത്ത് ഇരട്ട വോട്ടുകൾ കണ്ടുപിടിക്കാനുള്ള മാർഗങ്ങൾ ഉണ്ട്. അസത്യപ്രചരണം നടത്തി പുകമറ സൃഷ്ടിക്കാൻ ആണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും വി ജോയ് കൂട്ടിച്ചേർത്തു.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT