Kerala

വിദ്യാര്‍ത്ഥിനിയുടെ പരാതി: എം രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമയ്‌ക്കെതിരെ വീണ്ടും നടപടിക്കൊരുങ്ങി സര്‍ക്കാര്‍. 2022 ഓഗസ്റ്റില്‍ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം. അധ്യാപികയുടെ വിരമിക്കല്‍ ദിനത്തിലാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നടപടി എസ്എഫ്‌ഐ നേതാക്കളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയെന്ന് അധ്യാപിക പ്രതികരിച്ചു.

അവസാന പ്രവര്‍ത്തി ദിവസമായ 27നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. പെന്‍ഷന്‍ ആനുകൂല്യം തടയാനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഡ്മിഷന്‍ നിഷേധിച്ചുവെന്നും വിദ്യാര്‍ഥിനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നുമുള്ള പരാതിയില്‍ വകുപ്പ് തല അന്വേഷണം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയര്‍ന്നതോടെ എം രമയെ നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. കോളേജിലെ ഫില്‍ട്ടറില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം. എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു മന്ത്രിയുടെ നടപടി.

ചൂടിന് കുറവുണ്ടോ? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും, ഇടിമിന്നൽ ജാഗ്രതാ നിർദേശം

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

SCROLL FOR NEXT