Kerala

വില 2350 രൂപ; ആദ്യ കഴുകലിൽ ചുരിദാറിന്റെ നിറം പോയി; കടയുടമ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: ആദ്യ കഴുകലിൽ തന്നെ പുതിയ ചുരിദാറിന്റെ നിറം പോയതിനെത്തുടർന്ന് കടയുടമ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതിച്ചെലവും ചുരിദാറിന്റെ വിലയും നൽകണമെന്ന ഉത്തരവുമായി ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ആലപ്പുഴ രേവതിയിൽ കെ സി രമേശാണ് ആലപ്പുഴ വഴിച്ചേരിയിൽ പ്രവർത്തിക്കുന്ന റെഡിമെയ്ഡ് സ്ഥാപനത്തിൽനിന്ന് ചുരിദാർ വാങ്ങിയത്. മരുമകൾക്ക് വിവാഹവാർഷിക സമ്മാനമായി ചുരിദാറിന് 2,350 രൂപയായിരുന്നു വില.

ആദ്യ കഴുകലിൽത്തന്നെ ചുരിദാർ ചുരുങ്ങി, കളറും പോയി. ഇതോടെ ആലപ്പുഴ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ചുരിദാറിന്റെ വിലയായ 2,350 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതിച്ചെലവിനത്തിൽ 2,000 രൂപയും 30 ദിവസത്തിനുള്ളിൽ നൽകണമെന്ന് ആലപ്പുഴ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് പി ആർ ഷോളിയും അംഗം സി കെ ലേഖമ്മയും ഉത്തരവിട്ടു. ഹർജിക്കാരനുവേണ്ടി അഭിഭാഷകരായ ഇ ഡി സക്കറിയാസ്, എസ് രാജി എന്നിവർ ഹാജരായി.

പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

ഇനിയും മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ അലേർട്ട്

മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് ഇന്ന് രണ്ട് മരണം; നാളെ അടിയന്തര യോഗം

'എല്ലാവരും ഡ്യൂട്ടിയില്‍ കയറി'; വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍

ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന; നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്

SCROLL FOR NEXT