Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ അവധി നല്‍കാത്തതിനാല്‍; ശബ്ദ സന്ദേശം പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വടകര: ആത്മഹത്യ ചെയ്ത ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ പ്രിയങ്കയുടെ ശബ്ദസന്ദേശം പുറത്ത്. അവധി അപേക്ഷ നിരന്തരം നിരസിച്ചതാണ് മാനസികമായി തകര്‍ത്തെന്നും താന്‍ എന്തെങ്കിലും ചെയ്താല്‍ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയാണെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക (26) നെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് മാസത്തില്‍ അവധി തരാമെന്ന് പറഞ്ഞെങ്കിലും അക്കാര്യം ചോദിച്ചപ്പോള്‍ 23-ാം തിയ്യതി മുതല്‍ എടുത്തോളുവെന്ന് പറഞ്ഞതെന്നും എന്നാല്‍ പിന്നീട് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അവധി തരില്ലെന്നും അധികൃതര്‍ അവഗണിച്ചെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം അവധി അപേക്ഷ നിരസിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയിലാണ് പ്രിയങ്കയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ മുറി തുറക്കാത്തതിനാല്‍ പരിസരവാസികളെത്തി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. വടകര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

'ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്'; യുഎസ് മുന്നറിയിപ്പിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി

രാഹുലിന്റെ രണ്ടു പെണ്ണുകാണലും ഒരേദിവസം; ആദ്യം രജിസ്റ്റർ വിവാ​ഹം ചെയ്തത് ദന്തഡോക്ടറെ

SCROLL FOR NEXT