Kerala

സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന ആവശ്യം; ഹര്‍ജി ഇന്ന് പരിഗണിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താത്കാലിക വിസിമാര്‍ ആണ് ചുമതല വഹിക്കുന്നത്. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.

സര്‍വകലാശാല നിയമങ്ങളില്‍ നിയമസഭ ഭേദഗതി വരുത്തിയിട്ടുണ്ട്. ഭേദഗതി അനുസരിച്ച് എക്സ് ഒഫിഷ്യോ ചാന്‍സലര്‍ ആയ ഗവര്‍ണ്ണര്‍ ആവില്ല പുതിയ ചാന്‍സലര്‍. വൈസ് ചാന്‍സലര്‍മാരുടെ നിയമന അധികാരം ഗവര്‍ണ്ണറില്‍ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാല്‍ നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്.

മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളില്‍ സര്‍വകലാശാലകള്‍ക്ക് അനുസരിച്ച് വ്യത്യാസമുണ്ടെന്നും ആണ് അഡ്വക്കറ്റ് ജനറല്‍ നേരത്തെ വാദത്തിനിടെ നല്‍കിയ മറുപടി. സാമ്പത്തിക വിദഗ്ധയും യൂണിവേഴ്സിറ്റി കോളജ് മുന്‍ പ്രൊഫസറുമായ ഡോ. മേരി ജോര്‍ജ്ജ് നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എംഎ അബ്ദുള്‍ ഹക്കിം എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുന്നത്.

എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?; പന്തീരങ്കാവ് പീഡനക്കേസിൽ റിപ്പോർട്ട് തേടിയതായി ഗവർണർ

രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

SCROLL FOR NEXT