Kerala

'സ്പീക്കറിന്റെ ഒരു വോട്ട്': തലശ്ശേരിയിലെത്തി എൻ ഷംസീറിനോട് വോട്ട് ചോദിച്ച് ഷാഫി പറമ്പിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തലശ്ശേരി: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനോട് വോട്ടഭ്യർഥിച്ച് യുഡിഫ് വടകര മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിൽ. തലശ്ശേരിയിൽ പ്രചാരണത്തിന് എത്തിയതായിരുന്നു ഷാഫി പറമ്പിൽ. നഗരസഭാ കാര്യാലയത്തിൽ സ്പീക്കർ എ എൻ ഷംസീർ ഉണ്ടെന്നറിഞ്ഞ ഷാഫി നേരിട്ടെത്തി. കുശലാന്വേഷണങ്ങൾക്ക് ശേഷം മണ്ഡലത്തിലെ തൻ്റെ വോട്ടർ കൂടിയായ സ്പീക്കറോടും നഗരസഭാ അധ്യക്ഷയോടും ഷാഫി വോട്ടഭ്യർഥിച്ചു. എ എൻ ഷംസീർ പ്രതിനിധീകരിക്കുന്ന തലശ്ശേരി നിയമസഭാ മണ്ഡലം വടകര ലോക്സഭാ മണ്ഡലത്തിന് കീഴിലാണ്.

2016 ൽ തലശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച എ എൻ ഷംസീറിന് 70741 വോട്ട് നേടാൻ കഴിഞ്ഞിരുന്നു. അന്ന് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എ പി അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചത് 36624 വോട്ടുമാണ്. 34117 ന്റെ ഭൂരിപക്ഷം ഷംസീറിന് നേടാനായി. എന്നാൽ തൊട്ടുപിന്നാലെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ നിന്ന് സിപിഐഎം സ്ഥാനാർ‌ത്ഥി പി ജയരാജന് 65401 വോട്ട് മാത്രമാണ് നേടാനായത്. എതിർ സ്ഥാനാർത്ഥി കെ മുരളീധരൻ 53932 വോട്ടും നേടി. ഷംസീറിന്റെ 34117 ന്റെ ഭൂരിപക്ഷം 2019ൽ തലശ്ശേരിയിൽ മൂന്നിലൊന്നായി കുറയുകയും ചെയ്തിരുന്നു.

മുൻ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജയാണ് വടകരയിൽ സിപിഐഎം സ്ഥാനർത്ഥി. കെ മുരളീധരന്റെ സിറ്റിങ് മണ്ഡലമായ വടകരയിലേക്ക് പാലക്കാട് എംഎൽഎയായ ഷാഫിയെ കോൺ​ഗ്രസ് തീരുമാനിക്കുകയായിരുന്നു. ആദ്യം മത്സരിക്കാന താത്പര്യം കാണിക്കാതിരുന്ന ഷാഫി പറമ്പിൽ പിന്നീട് മണ്ഡലത്തിലെ പ്രചാരണങ്ങളിൽ സജീവമായി. തലശ്ശേരി, കൂത്തുപ്പുറമ്പ, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് വടകര ലോക്സഭാ മണ്ഡലം.

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ആദ്യ മണിക്കൂറുകളിലെ പോളിങ് 10.35%

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്

'കെജ്‍രിവാളിൻ്റെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ പിഎ മർദ്ദിച്ചു'; ആരോപണവുമായി എഎപി എംപി

വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

കെ എസ്‌ ഹരിഹരന്റെ വീട്ടിലെ സ്ഫോടനം; പടക്കം പൊട്ടിച്ചതാണെന്ന് നി​ഗമനം, മൂന്ന് പേർക്കെതിരെ കേസ്

SCROLL FOR NEXT