Kerala

എച്ച് പാസാകാന്‍ നവവരന്റെ 'സിഗ്നല്‍'; കയ്യോടെ പൊക്കി, 'ടെസ്റ്റ് ഫെയില്‍ഡ്'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ഡ്രൈവിങ് ടെസ്റ്റിനിടെ പങ്കാളിയുടെ സഹായം തേടിയ യുവതിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ താക്കീത്. കാക്കനാട് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഫോര്‍ വീലര്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ടെസ്റ്റ് നടക്കുകയായിരുന്നു. എച്ച് എടുക്കുന്നതിനിടെ കാറിന്റെ മിററിലുള്‍പ്പടെ ശ്രദ്ധിക്കാതെ യുവതി ഗ്രൗണ്ടിന് പുറത്തേക്ക് നോക്കുന്നത് കണ്ടതോടെയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇവരെ നിരീക്ഷിക്കാന്‍ തുടങ്ങിയത്.

ഗ്രൗണ്ടിന് പുറത്തുനിന്ന യുവാവ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പെണ്‍കുട്ടി എച്ച് എടുത്തത്. വിജയകരമായി എച്ച് എടുത്തെങ്കിലും ഇവര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാരണം ചോദിച്ചപ്പോഴാണ് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെങ്കില്‍ ഡ്രൈവിങ് ടെസ്റ്റില്‍ വിജയിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

യുവതിയുടെ നവവരനായിരുന്നു ടെസ്റ്റിനിടെ സഹായവുമായെത്തിയത്. നിയമവിരുദ്ധമായി ടെസ്റ്റ് പാസാകാന്‍ നീക്കം നടത്തിയ ഇരുവര്‍ക്കുമെതിരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങിയെങ്കിലും നടപടിയില്‍ നിന്ന് ഒഴിവാകാന്‍ ഇരുവരും മാപ്പ് എഴുതി നല്‍കുകയായിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

SCROLL FOR NEXT