Kerala

'സുരേഷ് ഗോപിക്ക് കുറച്ച് വികാരം കൂടുതലാണ്, ബിജെപി പ്രകോപിപ്പിച്ച് മുതലെടുക്കുകയാണ്'; മുകേഷ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: സുരേഷ് ഗോപിയെ ബിജെപി മുതലെടുക്കുകയാണെന്ന് കൊല്ലത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്. സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച് ബിജെപി ഇത് മുതലെടുക്കുകയാണ്. സുരേഷ് ഗോപിയുമായി രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായെന്നും മുകേഷ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ അശ്വമേധം പരിപാടിയിലായിരുന്നു പ്രതികരണം.

'സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ്, അതാണ് ഭരത് ചന്ദ്രനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ കണ്ടിട്ടുള്ളത്. ഇത് മുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതനാക്കാനുള്ള കാര്യമാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ ചെയ്യുന്നത്. എന്നിട്ട് അതൊക്കെ വീഡിയോ എടുത്ത് അവര്‍ തന്നെ പ്രചരിപ്പിക്കും. അങ്ങനെ ചെയ്യരുത്. സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്. മനുഷ്യസ്‌നേഹിയുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഞാന്‍ പോയിരുന്നു. ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായി.', മുകേഷ് പറഞ്ഞു.

രണ്ട് പ്രധാനപ്പെട്ട താരങ്ങളാണ് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒന്ന് തൃശൂരില്‍ നിന്ന് സുരേഷ് ഗോപി, രണ്ട് കൊല്ലത്ത് നിന്ന് മുകേഷ്. സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ്ദ് മാതാ പള്ളിയില്‍ കിരീടം നല്‍കിയതുള്‍പ്പടെ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന്, വിശ്വാസത്തിന്റെ കാര്യത്തില്‍ പബ്ലിസിറ്റി നല്‍കുന്നയാളല്ല താനെന്നാണ് മുകേഷ് പറഞ്ഞത്. കുറേകാലം നടന്‍ മാത്രമായിരുന്നു താന്‍ അപ്പോള്‍ ആളുകള്‍ കാണുമ്പോള്‍ കൈ കാണിച്ചിട്ട് പോകും. രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ ആളുകള്‍ കൂടുതല്‍ അടുത്തുവന്നുവെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

വരുന്ന തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലം ശരിപക്ഷത്തിനൊപ്പമായിരിക്കുമെന്നും മുകേഷ് പറഞ്ഞു. ആ ശരിപക്ഷത്തെ ഇടതുപക്ഷം എന്ന് വിളിക്കാം. കഴിഞ്ഞ തവണ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്ന് മത്സരിക്കുകയും കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാന്‍ സാധ്യതയുള്ള നിരവധിപേര്‍ മത്സരിക്കുകയും ചെയ്തപ്പോള്‍ ഒരു ഫാള്‍സ് ട്രെന്‍ഡ് വന്നു. അതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി കേരളത്തില്‍ ജനങ്ങള്‍ പശ്ചാത്തപിക്കുകയും തലതാഴ്ത്തിയിരിക്കുകയാണെന്നും മുകേഷ് പറഞ്ഞു.

മോദി ഭക്ഷണത്തിന് വിളിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് മോദിക്കൊപ്പം ഭക്ഷണം കഴിച്ചാല്‍ എന്താണ് തെറ്റെന്നായിരുന്നു മുകേഷിന്റെ മറുപടി. എന്നാല്‍ അതില്‍ രാഷ്ട്രീയം വന്നാല്‍ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഡി വരുമെന്ന് പറഞ്ഞാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് തനിക്ക് ഇഡിയെ ഭയമില്ലെന്നായിരുന്നു മുകേഷിന്റെ മറുപടി. 'നികുതി റിട്ടേണ്‍സ് എല്ലാം കൃത്യമാണ്. പിന്നെ പറയാനാകില്ല ഇഡി വന്ന് വര്‍ഷങ്ങളോളം വലിച്ചിഴച്ചിട്ട് അവസാനം മുകേഷ് കുമാറാണെന്ന് തങ്ങള്‍ വിചാരിച്ചുവെന്ന് പറയാമല്ലോ. ഒരു രൂപ പോലും എന്റെ കയ്യില്‍ കണക്കില്‍പ്പെടാത്തതില്ല. ഇതിനുമാത്രം കാശൊന്നും കയ്യിലില്ലന്നെ. ഇവരൊന്നും പൈസ തരുന്നില്ല. ചെക്കൊക്കെ ബൗണ്‍സായി കുറേകാലം. ഇപ്പോഴാണ് മാറ്റം വന്നുതുടങ്ങിയത്.'

ബിജെപിയിലേക്ക് ക്ഷണം വന്നാലോ എന്ന ചോദ്യത്തിന്, താന്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിടില്ലെന്നായിരുന്നു മറുപടി. 'കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച് വളര്‍ന്നയാളാണ് ഞാന്‍. പെട്ടെന്ന് രാഷ്ട്രീയത്തില്‍ വന്നയാളല്ല', മുകേഷ് പറഞ്ഞു.

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT