Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി; സിഐടിയു സമരം അവസാനിപ്പിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച സമരം പിൻവലിക്കുന്നതായി സിഐടിയു. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോടെയാണ് സിഐടിയു സമരം പിൻവലിച്ചത്. മാർച്ച് 20നാണ് സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സമരം പ്രഖ്യാപിച്ചിരുന്നത്.

മെയ് ഒന്ന് മുതലാണ് ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്. എന്നാൽ ദിവസം 50 പേർക്ക് മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്ന നിർദ്ദേശം തുടരും. കെ ബി ​ഗണേഷ് കുമാർ ​ഗതാ​ഗത മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കൊണ്ടുവന്ന ഡ്രൈവിങ് പരിഷ്കരണങ്ങൾ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. അതുവരെ പ്രതിദിനം 160 ടെസ്റ്റുകൾ നടത്തിയിരുന്നു.

പരിഷ്കരണം വന്നതോടെ എംവിഡി ഉദ്യോഗസ്ഥരെ തടഞ്ഞും പോകാൻ അനുവദിക്കാതെയും സംസ്ഥാനത്ത് പലയിടങ്ങളിലും അപേക്ഷകർ പ്രതിഷേധിച്ചിരുന്നു. പൊലീസ് പ്രതിഷേധ സ്ഥലത്തെത്തി പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും അപേക്ഷകർ വഴങ്ങിയില്ല. പൊലീസുമായി വാക്കേറ്റവും ഉണ്ടായി. കോഴിക്കോട് മുക്കത്ത് ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു. ഒടുവിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാർ ഉത്തരവ് തിരുത്തുകയും ചെയ്തിരുന്നു.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT