Kerala

സിഎഎ പ്രതിഷേധം; പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു, ബല്‍റാം ഉള്‍പ്പെടെ 62 പേര്‍ക്കെതിരെ കേസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസ്. രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെ കേസെടുത്തു. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനാണ് കേസ്. എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയും പൊലീസ് കേസെടുത്തു.

പൗരത്വനിയമത്തിനെതിരെ രാജ്ഭവന് മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. നിയത്തിനെതിരായ തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കെപിസിസിയുടെ അടിയന്തര യോഗം തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡി സി സി അധ്യക്ഷന്മാര്‍ തുടങ്ങിയവരുടെ യോഗമാണ് ഇന്ന് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. അതിന് ശേഷമായിരിക്കും രാജ്ഭവന് മുന്നില്‍ പ്രതിഷേധിക്കുക.

പൗരത്വ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രതിഷേധങ്ങള്‍ക്കെതിരെ എടുത്ത കേസുകള്‍ സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

SCROLL FOR NEXT