Kerala

മമ്പറം ദിവാകരന്‍ മത്സരിക്കില്ല; എല്ലാ സ്ഥാനങ്ങളും തിരികെ നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ ഉറപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് മമ്പറം ദിവാകരന്‍. കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും തിരികെ നല്‍കുമെന്ന് എം എം ഹസന്‍ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കിയതായി മമ്പറം ദിവാകരന്‍ പറയുന്നു. ഇതിന് പിന്നാലെയാണ് മത്സരത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം.

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍ ഈ മാസം തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്. കെ സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞിരുന്നു.

കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതോടെയാണ് മമ്പറം ദിവാകരന്റെ പ്രഖ്യാപനം വന്നത്. എല്‍ഡിഎഫിനെതിരെയും ബിജെപിക്കെതിരെയും മത്സരിക്കും. രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്തതില്‍ കടുത്ത പ്രയാസം ഉണ്ടെന്നും മമ്പറം ദിവാകരന്‍ അന്ന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. പത്മജാ വേണുഗോപാല്‍ മൂക്കാതെ പഴുത്ത നേതാവാണ്. അതുപോലെയുള്ള തീരുമാനം ഒരിക്കലും താന്‍ എടുക്കില്ല. കോണ്‍ഗ്രസ് ആയി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ രണ്ട് തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് മമ്പറം ദിവാകരന്‍.

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും വേണ്ട, പൂജയ്ക്ക് ഉപയോ​ഗിക്കാം: തിരുവിതാംകൂർ ദേവസ്വം

എയർ ഇന്ത്യാ എക്സ്പ്രസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ; സമരം ചെയ്ത ജീവനക്കാരെ പിരിച്ചു വിട്ട് കമ്പനി

ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്‍കും; പ്രദീപിന് തുണയായി 'റിപ്പോര്‍ട്ടര്‍'

പായ വിരിച്ചും കഞ്ഞി വെച്ചും പ്രതിഷേധം; ഡ്രൈവിങ് ടെസ്റ്റ് ഇന്നും മുടങ്ങി

SCROLL FOR NEXT