Kerala

കേരള സർവകലാശാല യുവജനോത്സവ സംഘർഷം; എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർക്കെതിരെ കേസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരള സർവകലാശാലാ യുവജനോത്സവ വേദിയിലെ സംഘർഷത്തിൽ എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ് എഫ് ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസും കെ എസ് യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഒപ്പന കാണാനെത്തിയവരെ സംഘാടക സമിതി മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് കേസ്. കെ എസ് യു പ്രവർത്തകർ യുവജനോത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും ആരോപിച്ച് കേസ് എടുത്തിയിട്ടുണ്ട്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആദർശ്, കെ എസ് യു ജില്ലാ പ്രസിഡന്റ്‌ ഗോപു നെയ്യാർ തുടങ്ങിയവർക്കെതിരെയാണ് കേസുകൾ. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

വിദ്യാർത്ഥികളുടെ കലോത്സവമാണിതെന്നും അല്ലാതെ എസ്എഫ്ഐയുടേതല്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിച്ചിരുന്നത്. മത്സരം വൈകുന്നതിൽ പ്രതിഷേധവുമായി മത്സരാർഥികളും രംഗത്തെത്തിയിരുന്നു. ഇതെ തുടർന്നാണ് ഇപ്പോൾ പൊലീസ് നടപടി സ്വീകരിച്ചത്.

പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അലംഭാവം; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

ഡ്രൈവിംഗ് പരിഷ്കരണം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍

'ഇൻഡ്യ മുന്നണി ശക്തമായ നിലയിൽ, ജനങ്ങള്‍ മോദിക്ക് യാത്രയയപ്പ് നല്‍കാന്‍ ഒരുങ്ങി കഴിഞ്ഞു'; ഖർഗെ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

SCROLL FOR NEXT