Kerala

ട്രിപ്പിളിന് ഇനി ട്രിബിള്‍ ലോക്ക്; മുന്നറിയിപ്പുമായി എംവിഡി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. രണ്ടില്‍ കൂടുതല്‍ പേര്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് എംവിഡി അറിയിച്ചു. ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുള്ള സാഹസങ്ങള്‍ക്ക് മുതിരരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരാളെ കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളൂ. എന്നാല്‍ മൂന്നു പേരുമായുള്ള സാഹസിക യാത്ര റോഡുകളിലെ നിത്യകാഴ്ചയാണ്. ചിലപ്പോള്‍ അതില്‍ കൂടുതലും കാണാറുണ്ട്. ഇത് അപകടകരമാണ്. അടിയന്തര ഘട്ടത്തില്‍ കൈത്താങ്ങാകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമായേക്കാമെന്നും എംവിഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു.

എംവിഡി അറിയിപ്പ്:

'ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി, ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്.

ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ 'വീരകൃത്യം' ശിക്ഷാര്‍ഹവുമാണ്. ഇത്തരത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ഒരു ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരും.

ട്രിപ്പിള്‍ ട്രിപ്പുകള്‍ ഒരു പക്ഷെ നിയമനടപടികള്‍ നേരിടാന്‍ പോലും അവശേഷിക്കാതെയാകും അവസാനിക്കുക. ദയവായി ഇരുചക്ര വാഹനങ്ങളില്‍ ഒരു തരത്തിലുമുള്ള സാഹസങ്ങള്‍ക്ക് മുതിരാതിരിക്കുക.'

എങ്ങനെ മനുഷ്യത്വമില്ലാതെ പെരുമാറാൻ കഴിയുന്നു?; പന്തീരങ്കാവ് പീഡനക്കേസിൽ റിപ്പോർട്ട് തേടിയതായി ഗവർണർ

കാറിനുള്ളില്‍ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; നാല് കോടിയോളം രൂപയുടെ കടബാധ്യതയെന്ന് സൂചന

രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

SCROLL FOR NEXT