Kerala

തിരുവനന്തപുരത്തേക്ക് പോവുമെന്ന് സുരേഷ് ഗോപി; ട്രോളി ശിവന്‍കുട്ടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂര്‍: തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. പ്രവര്‍ത്തിക്കാന്‍ ആളില്ലെങ്കില്‍ താന്‍ തിരുവനന്തപുരത്തേക്ക് പോവുമെന്ന് സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പരിഹാസം. 'പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതിന്റെ പേരില്‍ ഒരാള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു എന്നു കേട്ടു', എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

തിരഞ്ഞെടുപ്പ് സന്ദര്‍ശനത്തിനിടെ ആളുകള്‍ കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് സുരേഷ് ഗോപിയെ പ്രകോപനത്തിനിടയാക്കിയത്. തനിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ആളില്ലെങ്കില്‍ താന്‍ തിരുവനന്തപുരത്തേക്ക് പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിച്ചോളാമെന്നും സുരേഷ് ഗോപി വീഡിയോയില്‍ പറയുന്നുണ്ട്. എന്താണ് ബൂത്തിന്റെയും ബൂത്ത് പ്രസിഡന്റെയും ജോലിയെന്നും സുരേഷ് ഗോപി ചോദിക്കുന്നുണ്ട്.

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കല്‍; മാര്‍ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

SCROLL FOR NEXT