Kerala

ചാലക്കുടിയില്‍ പത്മജയല്ല എന്‍ഡിഎ സ്ഥാനാര്‍ത്ഥി, കെ എ ഉണ്ണികൃഷ്ണന്‍; മാവേലിക്കരയില്‍ ബൈജു കലാശാല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. കോട്ടയത്തെയും ഇടുക്കിയിലെയും സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

ചാലക്കുടി മണ്ഡലത്തില്‍ കെ എ ഉണ്ണികൃഷ്ണനാണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാവായിരുന്ന പത്മജ വേണുഗോപാല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിനാല്‍ അവര്‍ക്ക് മത്സരിക്കുന്നതിനായി ചാലക്കുടി മണ്ഡലം ബിജെപി എടുത്തേക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല.

മാവേലിക്കരയില്‍ ബൈജു കലാശാലയാണ് സ്ഥാനാര്‍ത്ഥി. കോട്ടയത്ത് താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യതയുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചിലപ്പോള്‍ മറ്റൊരാള്‍ വരാമെന്നും അദ്ദേഹം പറഞ്ഞു.

മാവേലിക്കരയില്‍ ബൈജു കലാശാലയാണ് സ്ഥാനാര്‍ത്ഥി. കോട്ടയത്ത് താന്‍ തന്നെ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യതയുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ചിലപ്പോള്‍ മറ്റൊരാള്‍ വരാമെന്നും അദ്ദേഹം പറഞ്ഞു. പി സി ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് ബിജെപിയാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

മേയര്‍, ഡ്രൈവര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

കുറവുവന്ന വോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തി;കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

SCROLL FOR NEXT