Kerala

കെ സുധാകരനെതിരെ പോരാട്ടം; മമ്പറം ദിവാകരന്‍ സ്വതന്ത്രനായി മത്സരിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മമ്പറം ദിവാകരന്‍. രണ്ട് വര്‍ഷം മുന്‍പ് മമ്പറം ദിവാകരനെ കോണ്‍ഗ്രസ് പുറത്താക്കിയതാണ്. കെ സുധാകരന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് മത്സരമെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു.

കെ സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതോടെയാണ് മമ്പറം ദിവാകരന്റെ പ്രഖ്യാപനം. എല്‍ഡിഎഫിനെതിരെയും ബിജെപിക്കെതിരെയും മത്സരിക്കും. രണ്ടുവര്‍ഷമായി പാര്‍ട്ടിയില്‍ തിരിച്ചെടുക്കാത്തതില്‍ കടുത്ത പ്രയാസം ഉണ്ടെന്നും മമ്പറം ദിവാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. പത്മജാ വേണുഗോപാല്‍ മൂക്കാതെ പഴുത്ത നേതാവാണ്. അതുപോലെയുള്ള തീരുമാനം ഒരിക്കലും എടുക്കില്ല. കോണ്‍ഗ്രസ് ആയി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ രണ്ട് തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് മമ്പറം ദിവാകരന്‍

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും വേണ്ട, പൂജയ്ക്ക് ഉപയോ​ഗിക്കാം: തിരുവിതാംകൂർ ദേവസ്വം

എയർ ഇന്ത്യാ എക്സ്പ്രസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ; സമരം ചെയ്ത ജീവനക്കാരെ പിരിച്ചു വിട്ട് കമ്പനി

ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്‍കും; പ്രദീപിന് തുണയായി 'റിപ്പോര്‍ട്ടര്‍'

SCROLL FOR NEXT