Kerala

പൂക്കോട് ആൾക്കൂട്ട വിചാരണ ഇതാദ്യമല്ല; രണ്ട് വിദ്യാർത്ഥികളെ മുൻപും മർദിച്ചു;ഞെട്ടിക്കുന്ന വിവരങ്ങൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ മുൻപും ആൾക്കൂട്ട വിചാരണ നടന്നു. കോളേജിലെ രണ്ടു വിദ്യാർത്ഥികളെ വിചാരണ നടത്തി മർദിച്ചതായാണ് പുറത്തുവരുന്ന വിവരം. 2019 ബാച്ചിലെ മറ്റൊരു വിദ്യാർത്ഥിയും വിചാരണയ്ക്കിരയാണ്. 2021 ബാച്ചിലെ വിദ്യാർത്ഥിയെ ക്രൂര മർദനത്തിന് ഇരയാക്കി. ശരീരത്തിലെ മർദനമേറ്റ പാടുകൾ മായും വരെ ഒരാഴ്ച്ച ഒളിവിൽ പാർപ്പിച്ചു.

വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് രണ്ടു സംഭവങ്ങളും നടന്നത്. എന്നാൽ പുറംലോകമറിഞ്ഞത് സിദ്ധാർത്ഥ് വിചാരണയ്ക്ക് ഇരയായത് മാത്രമാണ്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായാണ് വിവരം. കുറ്റക്കാരായ വിദ്യാർഥികൾക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു വിദ്യാർത്ഥിക്കെതിരെ വ്യാജ പീഡന പരാതി നൽകിയെന്നും വിവരമുണ്ട്.

ഇത് അധ്യാപകരുടെ സഹായത്തോടെയാണെന്നാണ് വിവരം. വിദ്യാർത്ഥി കോടതിയിൽ പോയി പരാതി തെറ്റാണെന്ന് വ്യക്തത വരുത്തിയ ശേഷമാണ് കോളേജിലേക്ക് തിരിച്ചെത്തിയത്. ഇന്നും ആ വിദ്യാർത്ഥിയെ പ്രത്യേകമൊരു കസേരയിലാണ് ഇരുത്തുന്നുന്നതെന്നും മറ്റുവിദ്യാർത്ഥികൾ അയാളോട് സംസാരിക്കാറില്ലെന്നും വിവരമുണ്ട്.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT