Kerala

'ഈ മാസത്തെ ശമ്പളം ജീവനക്കാർ കാണുന്നത്, ധനമന്ത്രി കാണുന്നത്'; ട്രോളി വി ടി ബൽറാം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ വിഷയത്തിൽ ഇന്ന് ധനമന്ത്രി നടത്തിയ പ്രസ്താവനയിൽ സോഷ്യൽ മീഡിയയിൽ പരിഹാസം നിറയുകയാണ്. മൂന്ന് ദിവസത്തിനുള്ളിൽ പണം ബാങ്കുകളിലെത്തും. എന്നാൽ ഒറ്റയടിക്ക് പണം പിൻവലിക്കാൻ കഴിയില്ല. ഒരു ദിവസം 50,000 രൂപ എന്ന പരിധി വച്ചുകൊണ്ട് പണം പിൻവലിക്കണം എന്നാണ് മന്ത്രി പറഞ്ഞത്. പ്രതികരണത്തില്‍ പരിഹാസ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ വി ടി ബൽറാം.

വിസ്മയത്തുമ്പത്ത് എന്ന സിനിമയിലെ രംഗത്തിന്റെ ചിത്രം പങ്കുവച്ചാണ് പരിഹാസം. ഈ മാസത്തെ ശമ്പളം ജീവനക്കാർ കാണുന്നത്, ധനമന്ത്രി ബാലഗോപാൽ കാണുന്നത് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ നിരവധിപ്പേരാണ് പലതരത്തിലുള്ള ട്രോളുകൾ പങ്കുവച്ചത്.

സംസ്ഥാനത്തെ യുഡിഎഫ് അനുകൂല സംഘടനകൾ ഒരവസരം ലഭിച്ചു എന്ന വിധം സമരം പ്രഖ്യാപിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. അങ്ങേയറ്റം തെറ്റായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അതിനാൽ തങ്ങൾ പ്രതിഷേധിക്കുമെന്നും ബിജെപി അനുകൂല സംഘടനകൾ പറയുകയുണ്ടായി. ബിജെപി പാർലമെന്ററി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വരുമ്പോൾ മത്സരിക്കാൻ പാടുണ്ടോ എന്ന് ജനങ്ങൾ ചോദിക്കണമെന്ന് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് നൽകേണ്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിട്ട് ന്യായം പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT